ഈമാന്‍
ഈമാന്‍ കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാന്‍ മലക്കുകള്‍ ആവശ്യപ്പെട്ടു. നബി (സ) പറഞ്ഞു:
``അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ കിതാബുകളിലും അവന്റെ മുര്‍സലീങ്ങളിലും, അന്ത്യദിനത്തിലും നീ വിശ്വസിക്കലാണ്. ഗുണകരവും ദോഷകരവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധി അനുസരിച്ചുണ്ടാകുന്നതാണെന്നും നീ വിശ്വസിക്കലാണ് ഈമാന്‍ കാര്യങ്ങള്‍ ''.
ഈ ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതാണ്. ഇസ്‌ലാം കാര്യങ്ങള്‍ എന്നതിന് നാവുള്‍പ്പെടെ ശരീരം കൊണ്ട് അനുഷ്ഠിക്കേണ്ടതായ കാര്യങ്ങള്‍ എന്നും, ഈമാന്‍ കാര്യങ്ങള്‍ എന്നതിന് ഹൃദയം കൊണ്ട് ശരിവെച്ചു സ്ഥിരപ്പെടുത്തേണ്ടതായ കാര്യങ്ങള്‍ എന്നും അര്‍ത്ഥമാകുന്നു.
മതഭ്രഷ്ഠ്
അല്ലാഹു നമ്മെ മുസ്‌ലിംകളാക്കിയത് അവന്‍ നമുക്ക് ചെയ്ത അവര്‍ണ്ണനീയ അനുഗ്രഹമാണെന്നും, ഇസ്‌ലാമല്ലാത്ത യാതൊരു ദീനും അല്ലാഹു തൃപ്തിപ്പെടുകയില്ലെന്നും മനസ്സിലാക്കിയല്ലോ. എന്നാല്‍ മുസ്‌ലികളാണെന്നു കരുതി നാം അഹങ്കരിക്കുകയോ വഞ്ചിതരാവുകയോ ചെയ്യരുത്. മുസ്‌ലിമും മുഅ്മിനുമായി മരണപ്പെട്ടെങ്കില്‍ മാത്രമേ നമുക്ക് പരലോകത്ത് രക്ഷയുള്ളൂ. അതിനാല്‍ നമ്മുടെ ഈമാന്‍ തെറ്റി മരിക്കുന്നതിനെ കുറിച്ചും നാം എപ്പോഴും സൂക്ഷിക്കുകയും ഭയപ്പെടുകയും വേണം. നമ്മുടെ മുന്‍ഗാമികളായ പുണ്യാത്മാക്കള്‍ അവര്‍ വലിയ മത ഭക്തരായിരുന്നിട്ടും ഈമാന്‍ തെറ്റിപ്പോകുന്നതിനെ കുറിച്ചു വല്ലാതെ ഭയപ്പെടുന്നവരായിരുന്നു. മഹാനായ ഇബ്രാഹീം നബി (അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ``അല്ലാഹുവേ, എന്നെയും എന്റെ സന്താനങ്ങളെയും ബിംബാരാധന വിട്ട് അകറ്റേണമേ'' എന്നായിരുന്നു. ഈമാന്‍ തെറ്റി കുഫ്‌റിലേക്കും ശിര്‍ക്കിലേക്കും പോകുന്നതിനെക്കുറിച്ചുള്ള കടുത്ത ഭയമാണ് അതില്‍ പ്രകടമാകുന്നത്.
മഹാനായ യൂസുഫ് നബി (അ)ന്റെ പ്രാര്‍ത്ഥന ഇപ്രകാരമാണ്. "പടച്ചവനേ, എന്നെ നീ മുസ്‌ലിമായി മരിപ്പിക്കേണമേ''. മരിക്കുമ്പോള്‍ ഇസ്‌ലാമില്‍ നിന്ന് തെറ്റിപ്പോകുമോ എന്ന കാര്യത്തിലുള്ള ഭയം ഇതില്‍ നമുക്ക് കാണാം.
മഹാനായ സുഫ്‌യാനുസ്സൗരീ (റ) മുങ്ങിപ്പോകുമെന്നു ഭയപ്പെടുന്ന ഒരു കപ്പലിലെന്ന പോലെ ``അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ..'' എന്നു പ്രാര്‍ത്ഥിച്ചിരുന്നു. ഇവകളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് സൂഫീ വര്യനായ ഇബ്‌റാഹീമുബ്‌നു അദ്ഹം (റ) ചോദിക്കുന്നു: ``നാമെങ്ങനെ നിര്‍ഭയരാകും?''.
ഇബ്‌നു അബീമുലൈക (റ) പറയുകയാണ്: നബി (സ)യുടെ സ്വഹാബാക്കളില്‍പ്പെട്ട മുപ്പതാളുകളെ ഞാന്‍ കണ്ടു. അവരൊക്കെയും തങ്ങളുടെ ഈമാനില്‍ കളങ്കം വന്നു ചേരുന്നതിനെ ഭയപ്പെടുന്നവരായിരുന്നു. ജിബ്‌രീല്‍ (അ)ന്റെയോ, മീകാഈല്‍ (അ)ന്റെയോ ഈമാനാണ് (തെറ്റിപ്പോകാത്ത ഈമാന്‍ ) തങ്ങള്‍ക്കുള്ളതെന്ന് അവരാരും തന്നെ വാദിച്ചിരുന്നില്ല. ബഹുമാനപ്പെട്ട സ്വഹാബത്തിന്റെ സ്ഥിതി അതായിരുന്നുവെങ്കില്‍ ഈമാന്‍ തെറ്റിപ്പോകുന്നതിനെകുറിച്ചു നാം എത്ര ഭയപ്പെടണം?
മഹാനായ അബൂ ഹഫ്‌സുല്‍ ഹദ്ദാദ് (റ) പറയുന്നു: `വിഷം മരണത്തിന് കാരണമാകുന്നതു പോലെ ദോഷങ്ങള്‍ ഈമാന്‍ തെറ്റിപ്പോകുന്നതിന് കാരണമാകും'. (അല്ലാഹുവില്‍ അഭയം). അതിനാല്‍ ഈമാന്‍ രക്ഷപ്പെട്ടു കിട്ടേട്ടണ്ടതിനായി മനുഷ്യന്‍ എപ്പോഴും കുറ്റകൃത്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കേണ്ടതാണ്. മിക്കവാറും മരണ വേളയിലാണ് ഈമാന്‍ തെറ്റിപ്പോവുക എന്നാണ് ഇമാം അബൂഹനീഫ (റ) പ്രസ്താവിച്ചിരിക്കുന്നത്. (അല്ലാഹു കാത്തു രക്ഷിക്കട്ടെ)
ഒരു `മുകല്ലഫായ' മുസ്‌ലിം കാഫിറായി പോകുന്നതിനാണ് `രിദ്ദത്ത്' (മതഭൃഷ്ട്) എന്നു പറയുന്നത്. വിശ്വാസം, സംസാരം, പ്രവൃത്തി എന്നീ മൂന്നു കാര്യങ്ങള്‍ കൊണ്ട് മതഭൃഷ്ട് (ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചു പോകല്‍ ) സംഭവിക്കും. ഇവ ഓരോന്നിനും ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. അവയില്‍ ചിലത് താഴെ:
വിശ്വാസം മൂലം കാഫിറായി പോകുന്നവ: പ്രപഞ്ചം പണ്ടേ ഉള്ളതാണെന്ന് (`ഖദീമാ'ണെന്ന്) വിശ്വസിക്കുക, അല്ലാഹു പുതുതായി ഉണ്ടായവനാണെന്ന് വിശ്വസിക്കുക, നമ്മുടെ നബിക്കു ശേഷം മറ്റൊരു നബി ഉണ്ടാകുമെന്ന് വിശ്വസിക്കുക, ഇമാമുകളുടെ ഏകകണ്ഠമായ അഭിപ്രായമനുസരിച്ചു അല്ലാഹുവിനുണ്ടെന്ന് സ്ഥിരപ്പെട്ട വിശേഷണങ്ങള്‍ ഇല്ലെന്നു വിശ്വസിക്കുക, ഉദാഹരണമായി അല്ലാഹു സര്‍വ്വജ്ഞനാണെന്നും സര്‍വ്വശക്തനാണെന്നും സ്ഥിരപ്പെട്ടതാണ്: അത് നിഷേധിക്കുക, അല്ലെങ്കില്‍ അല്ലാഹുവിന് ഇല്ലെന്ന് സ്ഥിരപ്പെട്ട വിശേഷണങ്ങള്‍ അവനുണ്ടെന്ന് വിശ്വസിക്കുക; ഉദാഹരണമായി കറുപ്പ്, വെളുപ്പ് തുടങ്ങിയ വര്‍ണ്ണങ്ങള്‍ അല്ലാഹുവിനില്ലെന്ന് സ്ഥിരപ്പെട്ടതാണ്; അതുണ്ടെന്ന് വിശ്വസിക്കല്‍ . അപ്രകാരം തന്നെ അല്ലാഹു ഏതെങ്കിലും സാധനത്തോട് ഒട്ടിനില്‍ക്കുന്നവനാണെന്നോ, ഏതെങ്കിലും സാധനത്തില്‍ നിന്നു പിരിഞ്ഞുണ്ടായവനാണെന്നോ വിശ്വസിക്കല്‍ .
നിരോധിക്കപ്പെട്ട വിനോദായുധങ്ങള്‍ ഹറാമല്ലെന്നോ, അവയില്‍ കൂടി സംഗീതാലാപം കേള്‍ക്കല്‍ ഇബാദത്താണെന്നോ വിശ്വസിക്കല്‍ , അല്ലെങ്കില്‍ അല്ലാഹു ഹറാമാക്കിയ കാര്യങ്ങള്‍ ഹലാലാക്കാനും, ഹലാലാക്കിയ കാര്യങ്ങള്‍ ഹറാമാക്കാനും രാജാവിനോ, മറ്റു ഭരണാധികാരികള്‍ക്കോ അധികാരമുണ്ടെന്നു വിശ്വസിക്കുക. അല്ലെങ്കില്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനെയോ, സ്വര്‍ഗ്ഗത്തെയോ, നരകത്തെയോ നിഷേധിക്കുക. ജൂതന്മാര്‍ , ക്രിസ്ത്യാനികള്‍ തുടങ്ങിയ അമുസ്‌ലിംകള്‍ കാഫിറാണെന്നതില്‍ സംശയിക്കുക എന്നിങ്ങനെ വിശ്വാസം മൂലം ഇസ്‌ലാമില്‍ നിന്നു പുറത്തു പോകുന്ന കാര്യങ്ങള്‍ വളരെയുണ്ട്. താന്‍ നബിയാണെന്നു വാദിച്ച മീര്‍സാഗുലാം അഹ്മദ് ഖാദിയാനി നബിയാണെന്നു വിശ്വസിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് ഇവിടെവെച്ചു നമുക്കു മനസ്സിലാക്കാം.
അല്ലാഹുവിന്റെ ഏതെങ്കിലുമൊരു നാമത്തെയോ ഒരു കല്‍പനയെയോ നിന്ദിക്കുകയോ, നിസ്സാരമാക്കുകയോ ചെയ്യുക. ഒരു നബിയെ നിഷേധിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുക. ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ ഒരു അക്ഷരത്തെയോ, ശറഇയ്യായ ഏതെങ്കിലും നിയമത്തെയോ നിസ്സാരമാക്കുക. മദ്യപാനം, വ്യഭിചാരം തുടങ്ങി `ഇജ്മാഅ്' കൊണ്ട് ഹറാമാണെന്ന് സ്ഥിരപ്പെട്ട ഏതെങ്കിലും കാര്യം ഹലാലാണെന്ന് പറയുകയോ, വിശ്വസിക്കുകയോ ചെയ്യുക. നിസ്കാരം, ഹജ്ജ് തുടങ്ങി നിര്‍ബന്ധമാണെന്ന് `ഇജ്മാഅ്' കൊണ്ട് സ്ഥിരപ്പെട്ട ഒരു കാര്യം നിര്‍ബന്ധമില്ലെന്നു പറയുക. ഒരു മുസ്‌ലിമിനെ `കാഫിര്‍' എന്നു വിളിക്കുക (അതിന്റെ ശരിയായ അര്‍ത്ഥം ഉദ്ദേശിച്ചു കൊണ്ട്). അല്ലാഹുവിനെ എനിക്കു ഭയമില്ല, അന്ത്യനാളിനെ ഞാന്‍ പേടിക്കില്ല, ഒരു കാര്യം ചെയ്ത ശേഷം ``ഞാന്‍ അതു ചെയ്തിട്ടില്ലെന്ന് അല്ലാഹുവിനറിയാം'' എന്നു പറയുക, കട്ടവനെ കൊല്ലുക, ഒരു മുസ്‌ലിമിനെ അക്രമിക്കുക എന്നിങ്ങനെ ശറഇല്‍ ചീത്തയായ കാര്യം ആരെങ്കിലും ചെയ്താല്‍ ``അതു നന്നായി, അതു വേണ്ടതാണ്'' എന്നു പറയുക. ഇത്തരം വാക്കുകള്‍ കൊണ്ടെല്ലാം കാഫിറാകും.
കാഫിറാകണമെന്നോ, ഇന്ന കാര്യമുണ്ടായാല്‍ കാഫിറാകുമെന്നോ ഇസ്‌ലാം മതം പോലെ തന്നെ കുഫ്‌റ് മതവും നല്ലതാണെന്നോ, മദ്യപാനം, വ്യഭിചാരം, അക്രമം മുലായവ അല്ലാഹു വിരോധിച്ചിരുന്നില്ലെങ്കില്‍ നന്നായിരുന്നുവെന്നോ കരുതുന്നതു കൊണ്ടും, കാഫിറാകണമോ വേണ്ടയോ എന്ന് സംശയിക്കുന്നതു കൊണ്ടും കാഫിറാകും. നഖം മുറിക്കുക, താടി വളര്‍ത്തുക, ``വസ്ത്രം ഞെരിയാണിക്കു താഴേക്ക് താഴ്ത്തരുത്'' എന്നിങ്ങനെ ആരെങ്കിലും പറയുകയും ``ഇതെല്ലാമാണ് നബി (സ)യുടെ സുന്നത്ത്'' എന്നുണര്‍ത്തുകയും ചെയ്യുമ്പോള്‍ സുന്നത്തിനെ നിസ്സാരമാക്കിക്കൊണ്ട് ``നഖത്തിലും, താടിയിലും വസ്ത്രത്തിലുമാണോ സുന്നത്ത്?'' എന്നോ പ്രസ്തുത ``സുന്നത്തുകളെയൊന്നും ഞാന്‍ വിലവെക്കുന്നില്ല'' എന്നോ മറ്റോ പറഞ്ഞുകൊണ്ട് സുന്നത്തുകളെ നിസ്സാരമാക്കി സംസാരിക്കുന്നതുകൊണ്ടും `രിദ്ദത്ത്' (മതഭൃഷ്ട്) സംഭവിക്കും.
പ്രവൃത്തി കാരണം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്നവയും ധാരാളമുണ്ട്. ചിലത് കാണുക:
അല്ലാഹുവില്‍ നിന്ന് പ്രതിഫലമാഗ്രഹിച്ചു കൊണ്ട് ഹറാമായ ധര്‍മ്മം ചെയ്യുക, ബിംബം, സൂര്യന്‍ , ചന്ദ്രന്‍ എന്നിവക്ക് സുജൂദ് ചെയ്യുക, വിഗ്രഹത്തിനു വേണ്ടി ജീവികളെ അറക്കുക, കുഫ്‌റില്‍ നിന്നല്ലാതെ ഉണ്ടാവുകയില്ലെന്ന് മുസ്‌ലിംകള്‍ ഏകകണ്ഠമായി പറഞ്ഞ ഏതെങ്കിലും കാര്യം ചെയ്യുക. ഉദാഹരണമായി കറുപ്പു വസ്ത്രം ധരിച്ചു കഴുത്തില്‍ മാലയിട്ട് ശബരിമലക്ക് പോകുന്നവരുടെ കൂടെ അവരുടെ വസ്ത്രധാരണരീതി സ്വീകരിച്ചു പോവുക, അമ്പലങ്ങളിലോ, ക്ഷേത്രങ്ങളിലോ ഉത്സവം നടക്കുന്ന വേളകളില്‍ തെയ്യം, തിറ, മൂക്കന്‍ , ചിന്നന്‍ തുടങ്ങിയ വേഷം കെട്ടിയോ, കാള, കുതിര എന്നിങ്ങനെയുള്ളവകളുടെ പ്രതിമകള്‍ വഹിച്ചോ അവരൊന്നിച്ചു പോവുക, ക്രിസ്ത്യാനികളുടെ ചര്‍ച്ചുകളിലേക്ക് അവരെപോലെ വേഷവിധാനം ചെയ്തു കുരിശുമാല കഴുത്തിലിട്ട് പോവുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കാരണം ഇസ്‌ലാമില്‍ നിന്നും പുറത്താകുന്നതാണ്.
മതഭൃഷ്ട് വന്നപോയ ഒരാള്‍ തൗബ ചെയ്യേണ്ടതായ ക്രമപ്രകാരം തൗബ ചെയ്തു ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് മരണപ്പെട്ടാല്‍ അതിനു മുമ്പ് അയാള്‍ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും നഷ്ടപ്പെട്ടുപോകുന്നതും, പരലോകത്ത് നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതുമായിരിക്കും.
അല്ലാഹു പറയുന്നു: `ആരെങ്കിലും ഇസ്‌ലാം മതത്തില്‍ നിന്നു വ്യതിചലിക്കുകയും കാഫിറായി മരിക്കുകയും ചെയ്താല്‍ അവരുടെ സല്‍കര്‍മ്മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പൊളിഞ്ഞു പോകുന്നതാണ്. അവര്‍ നരകാവകാശികളും, അവിടത്തെ നിരന്തരവാസികളുമാണ്'. (2:217)
ഒരാള്‍ ഇസ്‌ലാമില്‍ നിന്നു പുറത്തായി മരണപ്പെട്ടാല്‍ അവന്റെ മാതാപിതാക്കളില്‍ നിന്നും മറ്റും അവനു സ്വത്തവകാശം ലഭിക്കുന്നതല്ല. മതഭൃഷ്ട് വന്നവന്‍ മരണപ്പെട്ടാല്‍ അവനെ കുളിപ്പിക്കുവാനോ, അവന്റെ മേല്‍ നിസ്കരിക്കുവാനോ, മുസ്‌ലിംകളുടെ ശ്മശാനത്തില്‍ അവനെ ഖബറക്കുവാനോ പാടില്ല: കാരണം അവന്‍ അമുസ്‌ലിമാണ്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളും, ശരീഅത്തിനു വിരുദ്ധമായ നിയമങ്ങളും ഒരുപോലെയാണെന്നു പറഞ്ഞാലും, കരുതിയാലും ഇസ്‌ലാമില്‍ നിന്നും പുറത്തു പോകും. ഉദാഹരണം: ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ഖബറടക്കലും അമുസ്‌ലിം ആചാര പ്രകാരം അഗ്നിയില്‍ ദഹിപ്പിക്കലും ഒരുപോലെയാണെന്ന് പറയലും വിശ്വസിക്കലും.
മഹാ അക്രമികളോ, ഭീകരന്മാരോ ആയ ആളുകളെക്കുറിച്ചു പരിഹാസ രൂപത്തില്‍ നരകം കാക്കുന്ന `സബാനിയ്യാ'ക്കളായ മലക്കുകളോടോ, ഖബ്‌റില്‍ ചോദ്യം ചെയ്യുന്ന `മുന്‍കര്‍ ,നകീര്‍ ' എന്നീ മലക്കുകളോടോ ഉപമിക്കലും മതഭൃഷ്ട് സംഭവിക്കാവുന്ന കാര്യമാണ്. സാധാരണക്കാരില്‍ നിന്നും ഇത്തരം വാക്കുകള്‍ വന്നു പോകാറുണ്ട്. അതിനാല്‍ നിരന്തരമായ നരകശിക്ഷക്ക് മനുഷ്യനെ പാത്രമാക്കുന്ന കുഫ്‌രിയ്യത്ത് വിശ്വാസം, സംസാരം, പ്രവൃത്തി എന്നിവകള്‍ കാരണം വന്നു പോകുന്നതിനെ കുറിച്ചു നാം വളരെയധികം സൂക്ഷിക്കണം. അല്ലാഹു കാത്തു രക്ഷിക്കട്ടെ!
ഇഹലോകാഗ്നിയുടെ ചൂട് നരകാഗ്നിയുടെ ചൂടിന്റെ എഴുപതിലൊരംശം മാത്രമാണെന്നാണ് നബി (സ)യുടെ ഹദീസില്‍ വന്നിട്ടുള്ളത് (മുസ്‌ലിം). ഇഹലോകത്തെ തീയുടെ ചൂട് നമുക്ക് സഹിക്കാന്‍ കഴിയുന്നുണ്ടോ? അതിലും 69 ഇരട്ടി കൂടുതലുള്ള നരകചൂട് പിന്നെ നാമെങ്ങനെ സഹിക്കും? നാഥാ, നീ ഞങ്ങളെ രക്ഷിക്കേണമേ!
മതഭൃഷ്ട് വന്നു പോകുന്ന ഏതെങ്കിലും കാരണം കൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവര്‍ക്ക് ഇസ്‌ലാമിലേക്ക് തിരികെ വരണമെങ്കില്‍ അത്തരക്കാര്‍ രണ്ട് ശഹാദത്ത് കലിമ അര്‍ത്ഥം അറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ഉച്ചരിക്കണം. ഉച്ചരിക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അതിനു പുറമെ മേല്‍ പറഞ്ഞ ഏതെങ്കിലും കാര്യം അവനില്‍ നിന്നു വന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറിയതായി സമ്മതിച്ചു പറയുകയും വേണം. എങ്കിലേ അവന്‍ മുസ്‌ലിമായിത്തീരുകയുള്ളൂ. ഉദാഹരണത്തിന് നിസ്കാരം ഉപേക്ഷിക്കല്‍ ഹലാലാണെന്ന് കരുതിയതു കൊണ്ടാണ് മതഭൃഷ്ട് വന്നതെങ്കില്‍ ശഹാദത്ത് കലിമയോടൊപ്പം നിസ്കാരം ഉപേക്ഷിക്കല്‍ ഹലാലാണെന്നു കരുതിയത് തെറ്റാണെന്നും, അതില്‍ നിന്നും ഞാന്‍ മടങ്ങിയിരിക്കുന്നു എന്നു കൂടി പറയണം.
ആകയാല്‍ ഈമാന്‍ നമ്മുടെ മൂലധനമാണ്. അത് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ട് ഈമാന്‍ നഷ്ടപ്പെടാതിരിക്കാന്‍ നാം സദാ സമയവും ജാഗരൂകരായിരിക്കണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!
പ്രവാചകന്മാര്‍
ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയത് മുതല്‍ പ്രവാചകന്റെ സാന്നിദ്ധ്യവും ഉറപ്പ് വരുത്തിയിരുന്നു. പ്രഥമ മനുഷ്യനും പ്രഥമ പ്രവാചകനും ആദം (അ:സ) തന്നെ. അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കുന്നവരാണ് പ്രവാചകര്‍. ഭൂമിയിലെ സമാധാനവും, സൃഷ്ടികളുടെ ധര്‍മ്മങ്ങളും, വിജയങ്ങളും പ്രവാചകന്‍മാര്‍ പറഞ്ഞു പഠിപ്പിക്കുന്നു.
ഒന്നേക്കാല്‍ ലക്ഷം പ്രവാചകന്‍മാര്‍ ഭൂമിയിലെ എല്ലാ ഭാഗങ്ങളിലും വിവിധഘട്ടങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. 313 പ്രധാന (മുര്‍സലുകള്‍), 5 സുപ്രധാന പ്രവാചകരും അക്കൂടത്തില്‍ ഉണ്ട്. വിശുദ്ധഖുര്‍ആനില്‍ 25 മുര്‍സലുകളുടെ പേര് പറയപ്പെട്ടിരിക്കുന്നു. അന്ത്യപ്രവാചകന്‍ എ.ഡി 571ല്‍ മക്കയില്‍ ഭൂജതനായ മുഹമ്മദ് നബി (സ:അ)യാണ്. എ.ഡി 611ലാണ് പ്രവാചകത്വലപ്തി ഉണ്ടായത്. 23 ഓളം വര്‍ഷങ്ങളാണ് അവിടുത്തെ പ്രബോധനകാലം. അല്ലാഹുവിന്റെ ദീന്‍ ലോകസമക്ഷം സമര്‍പ്പിച്ച അവസാന പ്രവാചകനാണ് മുഹമ്മദ് നബി. എ.ഡി 634ല്‍ വഫാത്തായി. ഇനി പ്രവാചകന്‍ വരില്ല. അവസാന പ്രവാചകനാല്‍ വിശദീകരിക്കപ്പെട്ട നിയമ വ്യവസ്ഥകളാണ് സ്വീകാര്യം. അതിന് ഇസ്‌ലാം എന്ന് പറയുന്നു.
പഞ്ച സ്തംഭങ്ങള്‍
ഒരിക്കല്‍ നബി (സ)യോട് ജിബ്‌രീല്‍ (അ) എന്ന മലക്ക് ഇസ്‌ലാം കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാനാവശ്യപ്പെട്ടു. നബി (സ) പറഞ്ഞു:
``അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണെന്നും നീ സാക്ഷ്യം വഹിക്കുക. നിസ്കാരം കൃത്യമായി അനുഷ്ഠിക്കുക. സകാത്ത് കൊടുക്കുക. റമദാന്‍ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുക. കഴിവുണ്ടെങ്കില്‍ ഹജ്ജ് ചെയ്യുക എന്നിവയാണ് ഇസ്‌ലാം (അനുഷ്ഠാനപരമായ) കാര്യങ്ങള്‍''.
ഹദീസുകള്‍
മുഹമ്മദ് നബി (സ:അ) വാക്ക്, പ്രവര്‍ത്തി, മൗനാനുവാദങ്ങള്‍ ഇവയ്ക്ക് സുന്നത്ത് (ചര്യ) എന്ന് പറയുന്നു. ഇതത്രയും സ്വഹാബാക്കള്‍ (അനുചരന്‍മാര്‍) ഹൃദ്സ്ഥമാക്കിയതും, രേഖപ്പെടുത്തിവെച്ചതും പില്‍കാലകാര്‍ക്ക് കൈമാറിയതുമാണ്. ഇങ്ങനെയുള്ള ലക്ഷകണക്കായ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടിടുണ്ട്.
പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ ആറ് എണ്ണമാണ്.
- സഹീഹുല്‍ബുഖാരി,
- സഹീഹുല്‍ മുസ്‌ലിം,
- ഇബ്‌നുമാജ,
- നസാഈ,
- തുര്‍മുദി,
- അബൂദാവൂദ്
ഇതിന് സിഹാഹുസ്സിത്ത എന്ന് പറയപ്പെടുന്നു.
ഇസ്‌ലാം
പ്രപഞ്ച നാഥനായ അല്ലാഹു മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ടനുമായി സൃഷ്ടിച്ചു. വിശേഷബുദ്ധിയും വിവേചന ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ട ഗുണങ്ങളും നല്‍കി മനുഷ്യനെ അവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ ഈ ലോകത്ത് പല പരിവര്‍ത്തനങ്ങളും നേട്ടങ്ങളും മനുഷ്യ പരിശ്രമത്താലുണ്ടായി. ഇപ്പോഴുമുണ്ടാകുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇതിലും അത്ഭുതകരമായവ ഉണ്ടാവുകയും ചെയ്യാം.
ഭൂഗോളത്തില്‍ മാത്രമല്ല ഇത്. ഉപരിഗോളങ്ങളില്‍ ചിലതിനെപ്പോലും മനുഷ്യന്‍ തന്റെ പാദത്തിന്‍ കീഴിലാക്കിയിരിക്കുന്നു. മറ്റു ചിലതിനെ കീഴടക്കാന്‍ ആവേശപൂര്‍വ്വം ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു കൊണ്ടിരിക്കയാണവര്‍. അല്ലാഹുവിന്റെ അളവറ്റ കഴിവിനെയും അവന്‍ മനുഷ്യനു നല്‍കിയ അവര്‍ണ്ണനീയമായ കാരുണ്യത്തെയും ഇവ വിളിച്ചോതുന്നു.
എന്നാല്‍ മനുഷ്യന്‍ എത്രതന്നെ ഉന്നതനും ഉല്‍കൃഷ്ടനുമാണെങ്കിലും അവന്‍ എത്രമാത്രം അത്ഭുതം സൃഷ്ടിക്കുന്നവാനാണെങ്കിലും അവന് അല്ലാഹു നല്‍കിയ ഗുണങ്ങള്‍ക്ക് ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറം കടക്കാന്‍ അവന് സാധിക്കുകയില്ല.
മനുഷ്യന്റെ കേള്‍വിക്ക് ഒരു പരിധിയുണ്ട്. അതിനപ്പുറം കേള്‍ക്കാന്‍ അവനു കഴിയില്ല. കാഴ്ചക്ക് ഒരു പരിധിയുണ്ട്, അതിനപ്പുറം കാണാനവനു കഴിയില്ല. എന്തിനധികം മുന്നോട്ടു നോക്കുന്ന ഒരു മനുഷ്യന്റെ പിന്നില്‍ എന്തു നടക്കുന്നുവെന്ന് അവന്‍ കാണുന്നില്ല.
`അശക്തനായിട്ടത്രെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. (4:28)
ഒരുറുമ്പിന്റെ കടിയേല്‍ക്കാന്‍ മനുഷ്യനു കഴിവില്ല. ഒരിക്കല്‍ കണക്കിലധികം ശോധനയുണ്ടായാല്‍ അവന്‍ ക്ഷീണിച്ചു തളര്‍ന്നു വീഴുന്നു. മരണം ഒരിക്കല്‍ തന്നെ പിടികൂടുമെന്ന് അവന്‍ ദൃഡമായി വിശ്വസിക്കുന്നു. പക്ഷെ, അതെപ്പോള്‍ സംഭവിക്കുമെന്ന് അവനറിയില്ല. പാവം മനുഷ്യന്‍ എത്ര ബലഹീനന്‍!.
അല്ലാഹു മനുഷ്യനു നല്‍കിയ അമൂല്യ സമ്പത്താണല്ലോ ബുദ്ധി. ലോകത്ത് ഈ കാണുന്ന പരിവര്‍ത്തനങ്ങളെല്ലാം മനുഷ്യനുണ്ടാക്കിയത് ബുദ്ധി ഉപയോഗിച്ചാണ്. എന്നാല്‍ ബുദ്ധിക്ക് സ്വയം പര്യാപ്തിയില്ല. ബുദ്ധിയുടെ റിപ്പോര്‍ട്ടര്‍മാരായ ശ്രവണം, ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ആസ്വാദനം എന്നിവ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബുദ്ധി ഗവേഷണം നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യുന്നത്. അവ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പലപ്പോഴും തെറ്റു സംഭവിക്കാറുണ്ട്. അതിനാല്‍ ബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളിലും തെറ്റുപറ്റും. അതാണ് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിലും അഭിപ്രായങ്ങളിലും അബദ്ധം പിണയാന്‍ കാരണമാകുന്നത്.
പഞ്ചറിപ്പോര്‍ട്ടര്‍മാര്‍ക്ക് തെറ്റുപറ്റുന്നതിന്റെ ഒരു ഉദാഹരണം കാണുക: കൂടുതല്‍ വിശ്വസ്ഥതയുള്ള റിപ്പോര്‍ട്ടര്‍ ദൃഷ്ടിയാണ്. കണ്ണുകൊണ്ടു കണ്ടാല്‍ പിന്നെ അബദ്ധം പറ്റില്ലല്ലോ. എന്നാല്‍ കണ്ണിനും ചിലപ്പോള്‍ അബദ്ധം പിണയും. ഉദാഹരണമായി നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു രാത്രി ആകാശത്തേക്ക് നാം നോക്കുക. നമ്മുടെ ദൃഷ്ടിയില്‍ അവ വളരെ ചെറുതായിരിക്കും. എന്നാല്‍ അവയില്‍ പലതും ഭൂമിയെക്കാള്‍ എത്രയോ വലുതാണെന്നതാണ് വാസ്തവം!.
നല്ല വെയില്‍, നട്ടുച്ച സമയം. ഒരു കോലെടുത്ത് വെയിലത്തു തറച്ചു നോക്കുക. കോല്‍ നിശ്ചലമായതു പോലെ അതിന്റെ നിഴലും നിശ്ചലമായിരിക്കും. നമ്മുടെ ദൃഷ്ടിയില്‍ വാസ്തവത്തില്‍ ആ നിഴല്‍ ചലിച്ചുകൊണ്ടിരിക്കുന്നു!. നയനങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റു റിപ്പോര്‍ട്ടര്‍മാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
വിജ്ഞാന രംഗത്തെക്കുറിച്ചു ചിന്തിച്ചാലും മനുഷ്യന്‍ വളരെ പിന്നിലാണെന്നു കാണാം. അവന്‍ എത്രവലിയ വിജ്ഞാനിയാണെങ്കിലും അവന്‍ നെടിയെടുത്ത അറിവ്, നേടാനുള്ള അറിവിനെ അപേക്ഷിച്ചു വളരെ തുച്ഛമാണ്. അല്ലാഹു പറയുന്നു:
`തുച്ഛമായ അറിവു മാത്രമാണ് നിങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്'. (17:85)
`നിങ്ങള്‍ക്ക് ഗുണമുള്ള ഒരു കാര്യം (അത് ഗുണമാണെന്നറിയാത്തതു കൊണ്ട്) നിങ്ങള്‍ വെറുത്തേക്കാം. നിങ്ങള്‍ക്കു ദോഷമുള്ള ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്നും വരാം'. അല്ലാഹു പറയുന്നു: `നിങ്ങള്‍ അറിയുന്നില്ല'. (2:216)
തനിക്കു ഗുണമേത് ദോഷമേത് എന്നു തിരിച്ചറിയാനുള്ള കഴിവു തന്നെ പലപ്പോഴും മനുഷ്യനില്ലെന്ന് ഈ വചനങ്ങള്‍ കുറിക്കുന്നു. ലോകത്ത് ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഈ പരമസത്യത്തെ സാക്ഷീകരിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യന്‍ ഒരു നിലക്ക് ഉന്നതനും, യോഗ്യനുമാണെങ്കില്‍ മറ്റൊരു നിലക്ക് അവന്‍ അറിവിലും കഴിവിലും മറ്റും വളരെ പ്രാപ്തി കുറഞ്ഞവനുമാണ്.
എന്നാല്‍ മനുഷ്യന്‍ ഇതരജീവികളില്‍ നിന്നു തികച്ചും വ്യത്യസ്ഥനാണ്. വിശേഷബുദ്ധി കൊണ്ട് അനുഗ്രഹീതനും അഖില ലോക രക്ഷിതാവായ അല്ലാഹുവിന്റെ ആദരത്തിനും ബഹുമാനത്തിനും പാത്രീഭൂതനുമാണവന്‍. അതുകൊണ്ടു തന്നെ വര്‍ഷക്കാലത്തെ മഴക്കു മുളച്ചു പൊങ്ങി തഴച്ചു വളര്‍ന്നു വേനല്‍ക്കാലത്തെ വെയിലേറ്റു ഉണങ്ങിക്കരിഞ്ഞു നശിച്ചു പോകുന്ന സസ്യലതാതികളെപ്പോലെ ഏതാനും കാലത്തെ ഐഹിക ജീവിതം ആസ്വദിച്ച് മരണത്തോടെ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കേണ്ടവനല്ല മനുഷ്യന്‍. മരണശേഷവും ജീവിതം തുടരണം, അനശ്വര ജീവിതം. മനുഷ്യന്റെ സമുന്നത നിലപാട് അന്വര്‍ത്ഥമാകുന്നത് അപ്പോഴാണ്. ഇവിടെ അവതരിച്ച പ്രവാചകന്മാരെല്ലാം പ്രഖ്യാപിച്ചതും അതുതന്നെ. ബുദ്ധിക്ക് നിരക്കാത്തതൊന്നും അതിലില്ല. മരണാനന്തര ജീവിതത്തിനാണ് പരലോക ജീവിതമെന്നു പറയുന്നത്.
ഇഹലോകത്തും പരലോകത്തും സമാധാനപരവും സുരക്ഷിതവും, സന്തുഷ്ടവുമായ ഒരു ജീവിതം കൈവരിക്കാന്‍ യാതൊരു വ്യവസ്ഥയും നിയന്ത്രണവുമില്ലാതെ തന്നിഷ്ടപ്രകാരം ജീവിതം നയിച്ചാല്‍ സാധ്യമാകുമോ? ഇല്ലെന്നുള്ളത് സ്പഷ്ടമാണ്. അതിന്റെ ഫലം പരസ്പരാക്രമണവും രക്തച്ചൊരിച്ചിലുമായിരിക്കും. അതിനാല്‍ ആകര്‍ഷകവും അന്യൂനവുമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ അവന്റെ ജീവിതത്തെ ക്രമീകരിക്കണം.
ഇരുലോകത്തും ജീവിത സുരക്ഷിതത്വത്തിന് പര്യാപ്തമായ കുറ്റമറ്റ ഒരു ജീവിത പദ്ധതി ആരു തയാറാക്കും? അതിന് മനുഷ്യനു കഴിയുമോ? ഇല്ലെന്നുള്ളത് വളരെ വ്യക്തം. അതുകൊണ്ട് കരുണാവാരിധിയായ അല്ലാഹു തന്നെ മാനവരാശിയുടെ ഇഹപരജീവിതം സുരക്ഷിതമായിരിക്കുവാന്‍ തികച്ചും പര്യാപ്തമായ ഒരു ജീവിത പരിപാടി തയാറാക്കി. അത് മനുഷ്യകുലത്തെ അറിയിക്കേണ്ടതിനായി അവരില്‍ നിന്നു തന്നെ പ്രവാചകന്മാരെ അവന്‍ തെരെഞ്ഞെടുത്തു. അവര്‍ മുഖേന പ്രസ്തുത പരിപാടി അവന്‍ മാനവവര്‍ഗ്ഗത്തെ അറിയിച്ചു. ആ പരിപാടിക്ക് അവന്‍ തന്നെ നല്‍കിയ നാമമാണ് ഇസ്‌ലാം.
അല്ലാഹു പറയുന്നു:
`നിശ്ചയം അല്ലാഹുവിങ്കല്‍ അംഗീകൃതമായ ദീന്‍ ഇസ്‌ലാം മാത്രമാണ്'. (3:19)
ദീന്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനസാ-വാചാ-കര്‍മ്മണാ അല്ലാഹുവിന് കീഴ്‌പ്പെട്ടു കൊണ്ടുള്ള ജീവിതമാണ്. ഇസ്‌ലാമാകുന്ന ജീവിത പരിപാടി ബലമായി പിടിക്കണമെന്നാണ്.
`നിങ്ങള്‍ സംഘടിതരായിക്കൊണ്ട് അല്ലാഹുവിന്റെ പാശം ബലമായി പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്' (3:103) എന്ന് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യവും മറ്റൊന്നല്ല. `പാശം' എന്നതിന്റെ വിവക്ഷ ഇസ്‌ലാമാണ്. അല്ലാഹു പറയുന്നു: `നിശ്ചയം നിങ്ങള്‍ മുസ്‌ലിംകളായിട്ടല്ലാതെ മരിക്കരുത്'. (3:102)
മുസ്‌ലിംകളായി മരിക്കേണ്ടതിനായി ജീവിതകാലമൊക്കെയും ഇസ്‌ലാമിക നിയമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിച്ചു പോരണമെന്നാണ് ഇതിന്റെ താല്‍പര്യം. ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചു പോകുന്നതിനെ കുറിച്ചുള്ള ശക്തിയായ താക്കീത് ഇതിലടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിനു പുറത്തുള്ള ഏതെങ്കിലും ജീവിതമാര്‍ഗ്ഗം ആരെങ്കിലും സ്വീകരിച്ചാല്‍ അത് കടുത്ത അപകടമാണ്. അല്ലാഹു പറയുന്നു:
`ഇസ്‌ലാമല്ലാത്ത ഏതെങ്കിലും മതം ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതേയല്ല. അവന്‍ പരലോകത്ത് നഷ്ടം സംഭവിച്ചവനാവുകയും ചെയ്യും'. (3:85)
ഇസ്‌ലാമിനു വിരുദ്ധമായ ഒരു ജീവിതരീതി ആരു കൈകൊണ്ടാലും അത് അല്ലാഹു സ്വീകരിക്കില്ല. മാത്രമല്ല പരലോകത്ത് അവര്‍ക്ക് കനത്ത നഷ്ടവും ദുഃഖവുമാണ് അനുഭവപ്പെടുക.
ഇത്രയും പറഞ്ഞതില്‍ നിന്ന് പരിശുദ്ധ ഇസ്‌ലാം അല്ലാഹു തയാറാക്കിയ ജിവിത പദ്ധതിയാണെന്നും തന്നിമിത്തം അതില്‍ തെറ്റുപറ്റുകയില്ലെന്നും അത് അല്ലാഹു മനുഷ്യനു നല്‍കിയ ഒരു അമൂല്യനിധിയാണെന്നും അത് മുറുകെ പിടിക്കുന്നതിലാണ് ഇഹപരവിജയമെന്നും അവ കൈവെടിയുന്നത് കനത്ത നഷ്ടമാണെന്നും വ്യക്തമായല്ലോ.
മഹാനായ ഇമാം ഗസ്സാലി (റ) പറയുകയാണ്: ``മനുഷ്യാ! ഇഹലോകത്തെ അല്ലാഹു സൃഷ്ടിച്ച കാലത്തു തന്നെ നിന്നെയും സൃഷ്ടിക്കുകയും എന്നിട്ട് അല്ലാഹു നിന്നെ മുസ്‌ലിമാക്കിയ അനുഗ്രഹത്തിന് എന്നെന്നും നീ നന്ദിചെയ്യുകയും ചെയ്താലും അത് നിന്നെ അവന്‍ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹത്തിന് മതിയായ നന്ദിയാവുകയില്ല''.
അപ്പോള്‍ അല്ലാഹു നമ്മെ മുസ്‌ലിമായി സൃഷ്ടിച്ച അനുഗ്രഹം അളന്നോ തൂക്കിയോ കണക്കാക്കാന്‍ പറ്റുമോ?
മുസ്‌ലിംകളുടെ സന്തതികള്‍ ജനിക്കുമ്പോള്‍ തന്നെ മുസ്‌ലിമായിട്ടാണ് ജനിക്കുകയെന്ന് പണ്ഡിതലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമുണ്ട്. ജന്മനാ ആരും മുസ്‌ലിമാകുന്നില്ല എന്ന ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വാദം തെറ്റാണ്. സത്യവിരുദ്ധവുമാണ്.
ഒരു അമുസ്‌ലിം മുസ്‌ലിമാകണമെങ്കില്‍ രണ്ടു ശഹാദത്ത് കലിമയുടെ അര്‍ത്ഥമറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ഉച്ചരിച്ചേ മതിയാകൂ.
ഇസ്‌ലാം എന്നത് വിശ്വാസമില്ലാത്ത ചില പ്രവര്‍ത്തനങ്ങളോ പ്രവര്‍ത്തനമില്ലാത്ത ചില വിശ്വാസങ്ങളോ അല്ല. മറിച്ച് പരിപാവനമായ ചില വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമടങ്ങിയ ഒരു നിയമസംഹിതയാണ്.
*:
Vallavanum Mattoraalku Oru Ariviu Padipichaal Pravarthichavante Prathifalam Poloothath Padipichavanum Kittum..........................
*:
Nabi(s) Paranju Bismi Kond Thudangunna Dua'kkonnum Utharam Kittathirikkilla. .........................................................
*:
Nabi(S) Velliyaycha Ravil SOORATHU DUHAN Othiyavan 7OOOO Malakukal Prarthikukayum Swargathil Oru Kottaram Nirmikukayum cheyyum
(HAKIM)
*:
Nabi(s):
Ningal Rogathinu Chikilsikkuka. Theerchayayum Allahu Rogatheyum Oushadhatheyum Srshtichirikkunnu.
(Thurmudi).................
*
Janangalod karuna kaanikkathavanod allahuvum karuna kanikkilla.
(hadees)
*
Kettechamachu Samsaarikunavan nashikatte! Ennu moonu vattam Nabi (s) paranju.
(Ibnu masood.(r) . .. ... ... .
*
Oralku arivu koodiyaal ayalku vedana koodum.
-Abudharda'e.(r).
*
Ningal Arivu Neduka. Arivu Nedaan Ningal Achadakavum, Kshamayum Padikkuka. -Umar.(r).
*
Best cosmetic for the lips is TRUTH!
For the voice is PRAYER!
For the eyes is PITY!
For the hands is CHARITY!
For the heart is CARE!..
*
Abu Huraira(r) paranju:
Nabi(s):
Ningal Kaalathe Cheetha
Parayaruth.
Kaaranam
Allaahuvaanu Athinte Samvidaayakan.
-(Muslim: 2246 )......