Mayyith Niskkaram -
മയ്യത്ത് നമസ്കാരം
നമ്മിൽ എത്ര പേർക്ക് മയ്യിത്ത് നിസ്കരിക്കാൻ അറിയാം
ഒരു പക്ഷെ മിക്ക
ആളുകളും മയ്യിത്ത് നിസ്കരിച്ചിരിക്കും എന്നാൽ എന്താണ് മയ്യിത്ത്
നിസ്കാരത്തിൽ ചൊല്ലുക എന്ന് ചോദിച്ചാൽ അവർക്ക് അറിയണമെന്നില്ല . കാരണം
മറ്റൊന്നുമല്ല നാം നിത്യവും നിസ്കരിക്കുന്ന അഞ്ചു വക്ത്തു നിസ്കാരം പോലെ
റുകൂ സുജൂദ് അത്തഹിയ്യാത്തിനുള്ള ഇരുത്തം ഇതൊന്നും ഇല്ലാതെ നിന്ന്
കൊണ്ടുള്ള ഒരു നിസ്കാരം നാം നിർബന്ധമായും ഈ നിസ്കാരം പഠിച്ചു വെച്ചിരിക്കണം
കാരണം ..
നാളെ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് വേണ്ടി ഇമാമായി
ജനാസ നിസ്കരിക്കേണ്ടത് ഏറ്റവും ഉത്തമം ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ..
കാരണം നിങ്ങള്ക്കുണ്ടാവുന്ന വേദനയും പ്രാര്ത്ഥന ഭക്തിയും മറ്റാർക്കും
ഉണ്ടാവില്ല എന്നത് തന്നെ
അതിനാൽ നിങ്ങള്ക്ക് അറിയുമെങ്കിലും നിങ്ങളുടെ കൂട്ടുകാരന് പങ്കു വെക്കുക ..الله സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
നിസ്‌ക്കാരത്തിൻ്റെ രൂപം
സാനിദ്ധ്യത്തിലുള്ള മയ്യിത്തിനു വേണ്ടിയാണു നിസ്‌ക്കരിക്കുന്നതെങ്കിൽ " ഈ മയ്യിത്തിൻ്റെ മേൽ എനിക്ക് ഫർളായ നിസ്ക്കാരം ഞാൻ നിസ്കരിക്കുന്നു
മറഞ്ഞ മയ്യിത്താണെങ്കിൽ പേരുകൊണ്ടോ മറ്റോ ആളെ നിജപ്പെടുത്തണം
ഇമാമിൻ്റെ കൂടെ നിസ്‌ക്കരിക്കുകയാണെങ്കിൽ " ഇമാം നിസ്കരിക്കുന്ന മയ്യത്തിൻ്റെ മേൽ ഫർളായ നിസ്കാരം നാല് തക്ബീറോടെ ഞാൻ നിസ്‌ക്കരിക്കുന്നു എന്നു കരുതിയാൽ മതി "
ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽ ഫാത്തിഹ
രണ്ടാം തക്ബീർ ചൊല്ലിയ ശേഷം :- അത്തഹിയ്യാത്തിൽ ചൊല്ലുന്ന നബിയുടെ മേലുള്ള സലാത്ത് (അല്ലാഹുമ്മ സല്ലി അലാ ..മുതൽ മജീദ് വരെ )
മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ
اَللَّهُمَّ اِغْفِرْ لَهُ وَارْحَمْهُ واعْفْ عَنْهَ وَعَافِهِ وَ أكْرِمْ نُزِلَهُ وَوَسّحْ مَدْخَلَهُ
وَاغْسِلْهُ بَالْمَاءِ وَالثّلْجِ وَالْبَرْدِ وَ نَقِّهِ مِنَ
الْخَطاَيَا كَماَ يُنَقَى الثّوْبُ الْأبْيَضُ مِنَ الدَّنَسِ وَ
أَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلًا خَيْرًا مِنْ أَهْلِهِ
وَ زَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذُهُ مِنْ
عذابا لقبر وَمِنْ عَذَابِ النَّارْ
ഇനി മയ്യിത് കുട്ടിയുടേതാണെങ്കിൽ ഈ ദുആ കൂടി ചൊല്ലണം .
മക്കളുടെ മരണം മാതാപിതാക്കളിൽ ഉണ്ടാക്കുന്ന മാനസിക വൃഥ കണക്കിലെടുത്താണ് ഈ ദുആ
നാലാം തക്ബീർ ചൊല്ലിയ ശേഷം :-
സുന്നത്തായ ദുആ
اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ
മുഴുവൻ രൂപം
ശേഷം സലാം വീട്ടൽ :-
അസ്സലാമു അലൈകും വ രഹ്മതുള്ലാഹി വ ബറകാതുഹു…
اَللَّهُمَّ اِغْفِرْ لَهُ وَارْحَمْهُ
കൂട്ടുകാരെ..നിങ്ങളുടെ കൂട്ടുകാർക്ക് പങ്കു വെക്കുവാൻ വസിയ്യത്ത് ചെയ്യുന്നു ..കാരണം നമ്മിൽ പലർക്കും ഈ നിസ്കാരം അറിയില്ല.. ദുആയിൽ ഉള്പ്പെടുത്താൻ വസിയ്യത്ത് ചെയിതു കൊണ്ട
Mayyath Namaskaram, Mayyith, salatul janazah, mayyith niskaram